വാനം കാർമുകിലിനാൽ സുറുമയണിഞ്ഞു നിൽക്കുന്നു
ചില്ലകൾ താളത്തിലായ് കാറ്റിനോടൊത്തു പാടുന്നു
എൻ പ്രിയേ എവിടെ നീ ,മറന്നുവോ നീയാ മഴക്കാലം
പ്രിയ സഖി പറയു നീ നിനക്കാവുമോ എന്നെ വേർപിരിയാൻ
പുൽനാമ്പുകളെ പുൽകുമാ മഴത്തുള്ളികൾ പോലെയാ
മഞ്ഞുതുള്ളിയെ പുണരുമാമര ചില്ല കൊഞ്ചുന്നിതാ
സഖി നീ വന്നു അകതാരിലായ് ഒരു പൂമ്പാറ്റപോലെ
പറയൂ നീ പ്രിയ സഖി നിനക്കാവുമോ എന്നെ വേർപിരിയാൻ
പറയൂ നീ പ്രിയതമേ നിനക്കാവുമോ എന്നെ വേർപിരിയാൻ
വെൺപൂക്കളെ തേടും കരിവണ്ടുപോലിന്നിതാ
വേനലിൽ മഴ തേടും മരുഭൂവായിന്നിതാ
സഖി നീ വന്നു എൻ കനവിലായ് ഒരു മാലാഖ പോലെ
പറയൂ നീ പ്രിയ സഖി നിനക്കാവുമോ എന്നെ വേർപിരിയാൻ
പറയൂ നീ പ്രിയതമേ നിനക്കാവുമോ എന്നെ വേർപിരിയാൻ
No comments:
Post a Comment