രാവെന്നോ പകലെന്നോ ഭേദമേതില്ലാതെ
രാക്ഷസൻ തൻ കരം നീണ്ടിടുമ്പോൾ...
കണ്ണടച്ചേറെയിരുട്ടാക്കി നിൽക്കുന്ന
അധികാരി വർഗ്ഗം തുണച്ചിടുമ്പോൾ ....
ലക്ഷോപലക്ഷം വരുന്ന ജനതഥി ....
അതിലേറെ മൂകരായ് നിന്നിടുമ്പോൾ
കോടികളുള്ളവർ കൂട്ടുനിൽക്കുന്നൊരു-
ക്രൂരതയുള്ളിൽ ത്രസിച്ചിടുമ്പോൾ ...
ഇനിയുമിപ്പാരിൽ മരിക്കുമാദേവത
"ജിഷ","സൗമ്യ","നിർഭയ"യെന്നപേരിൽ...
അതിലേറെയായിരം അറിയാതെപോയിടും
അവനുടെ കൈയൂക്ക് കൂടിടുമ്പോൾ ...
ഇനിയില്ല മാപ്പ് ഇനിയവരേകില്ല
അവരുടെ ദുർഗതി ആവർത്തിച്ചാൽ...
അതിനായ് പൊരുതണം കയ്യൊന്നുയർത്തണം
നീയുമീ ഞാനുമീ നാടുമൊന്നായ് ...
ഇവിടെ നടക്കട്ടെ യവ്വനയുക്തമാർ
സർവ്വാഭരണ വിഭൂഷരായി ....
രാവെന്നോ പകലെന്നോ ഭേദമില്ലാതെ
നിർഭയരായി നിരത്തിലൂടെ ....
No comments:
Post a Comment